Ticker

6/recent/ticker-posts

ഉണ്ണികുളം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

എകരൂൽ: കേരള സർക്കാർ അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി  ചാർജ്ജ്  പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണികുളം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എകരൂൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും തുടർന്ന്  ഉണ്ണികുളം കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ മെഴുകുതിരി കത്തിച്ച്  പ്രതിഷേധ സംഗമവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൈസൽ അത്തോളി ഉദ്ഘാടനം ചെയ്തു. കൊടിയ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ശൂന്യമായ ഖജനാവ്, നീതികരിക്കാനാവാത്ത തോതിൽ വൈദ്യുതി ചാർജ് സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്തു നിറയ്ക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും അധികാരത്തിൽ വന്ന ശേഷം അഞ്ചു തവണ വൈദ്യുതിചാർജ് വർദ്ധിപ്പിച്ച പിണറായി സർക്കാർ തെരുവിലെ പിടിച്ചു പറിക്കാരെക്കാൾ അധ:പതിച്ചു പോയെന്നും ജൈസൽ അത്തോളി പറഞ്ഞു.  ഉണ്ണികുളം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രജീഷ് ശിവപുരം അധ്യക്ഷനായി. ബാലുശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ കെ.കെ നാസർ, പി.പി വേണുഗോപാലൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അതുൽ പുറക്കാട്, ബഗീഷ് ലാൽ കരുമല, ആസിൽ എസ്റ്റേറ്റ് മുക്ക്, അശ്വന്ത് കരിയാത്തൻകാവ്, ജുനൈസ് എകരൂൽ, അസ്‌ക്കർ, അഷറഫ് വള്ളിയോത്ത്, അനീസ്, അഖിൽ ഇയ്യാട് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments