കോഴിക്കോട് : കക്കോടി കിഴക്കുംമുറിയിൽ ചുഴലിക്കാറ്റിൽ വീടിന് നാശം. ഇന്ന് പുലർച്ചെയോടുകൂടിയാണ് സംഭവം. ശക്തമായ കാറ്റിനും മഴയിലും രണ്ട് വീടിനു മുകളിൽ മരം പൊട്ടിവീഴുകയായിരുന്നു. കടപ്പയിൽ കമലയുടെയും, ഗീതാലയത്തിൽ ഗീതയുടെയും വീടുകൾക്കാണ് കെടുപാടുകൾ പറ്റിയത്. കടപ്പയിൽ കമലയുടെ വീടിന് മുകളിൽ മരം മുറിഞ്ഞിവീണ് മേൽക്കൂര ബാഗികമായി തകർന്നു, ഗീതാലയത്തിൽ ഗീതയുടെ വീടിനുമുകളിൽ തെങ് വീണ് വീടിന്റെ സൺഷേഡിന് കെടുപാടുകൾ സംഭവിക്കുകയും ചെയ്തു.
0 Comments