Ticker

6/recent/ticker-posts

എളേറ്റിൽ വട്ടോളിയിൽ മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചത്തിലെ എളേറ്റിൽ വട്ടോളിയിൽ പ്രവർത്തിച്ചു വന്നിരുന്ന മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോർ ആക്കി ഉയർതത്തിയതിന്റെ ഉദ്ഘാടനം കേരള ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ- ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് സി.കെ. സാജിദത്ത്  
അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വി. കെ. അബ്ദുറഹിമാൻ, ടി. എം. രാധകൃഷ്ണൻ,മങ്ങലാട്ട് മുഹമ്മദ്‌ മാസ്റ്റർ, വഹീദ കയ്യലശ്ശേരി, ജെസ്ന അസ്സയിൻ പി.ടി.എം. ഷറഫുന്നിസ ടീച്ചർ, റസീന ടീച്ചർ, ജബ്ബാർ മാസ്റ്റർ കെ. കെ, മുഹമ്മദലി, വിനോദ് കുമാർ കെ. പി, പ്രിയങ്ക കരുത്തിയിൽ, എൻ.കെ. സുരേഷ്, സി. ടി. ഭരതൻ മാസ്റ്റർ, കെ. വി. സുരേന്ദ്രൻ, എം. എ. ഗഫൂർ മാസ്റ്റർ, ശ്രീവല്ലി ഗണേഷ്, സക്കരിയ ചുഴലിക്കര, ബി.സി. മോയിൻ,
ശശികുമാർ എന്നിവർ ആശംസകൾ അറിയിച്ചു. സപ്ലൈക്കോ കോഴിക്കോട് റീജണൽ മാനേജർ ഷെൽജി ജോർജ് സ്വഗതവും, ജില്ലാ സപ്ലൈ ഓഫീസർ മനോജ്‌ കുമാർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments