പൂനൂർ: ദേശീയ വ്യാപാരി ദിനത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ ടൗണിൽ നിർമ്മിച്ച് നൽകുന്ന ‘പൂനൂർ സ്‌ക്വയർ’ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ശ്രീമതി. ഇന്ദിര ഏറാടിയിൽ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.
ഇതിൻ്റെ ഭാഗമായി പൂനൂർ ടൗണിൽ ഓട്ടോ സ്റ്റാൻ്റിന് സമീപം നേരത്തെ തണൽ മരം നിന്ന ഭാഗത്ത് ഉള്ള സ്ഥലം സൗന്ദര്യവൽക്കരിക്കും.
KVVES പൂനൂർ യൂണിറ്റ് പ്രസിഡന്റ് സി കെ അബ്ദുൽ അസീസ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ്, വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ, പി പി അഷ്‌റഫ് ഓട്ടോ കൊ ഓർഡിനേഷൻ കമ്മിറ്റി എന്നിവർ സംസാരിച്ചു. മുനവർ അബൂബക്കർ സ്വാഗതവും അബ്ദുൽ നാസർ ഏ വി നന്ദിയും പറഞ്ഞു.
0 Comments