പൂനൂർ: മങ്ങാട് എ യു പി സ്കൂളിന് ബാലുശ്ശേരി എം.എൽ.എ അഡ്വ: സച്ചിൻ ദേവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3 ലാപ്ടോപ്പുകളുടെ സമർപ്പണം അഡ്വ: സച്ചിൻ ദേവ് എംഎൽഎ നിർവഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിര ഏറാടിയിൽ അധ്യക്ഷത വഹിച്ചു.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പറും സ്കൂൾ പിടിഎ പ്രസിഡുമായ ഖൈറുന്നിസ റഹീം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എം.എൽ.എയെ സ്കൂൾ മാനേജർ എൻ ആർ അബ്ദുൽ നാസർ ആദരിച്ചു.
കെ ആർ പ്രിയ ടീച്ചറുടെ വക സ്കൂൾ ലൈബ്രറിയിലേക്ക് നൽകുന്ന പുസ്തകങ്ങൾ വിദ്യാരംഗം സാഹിത്യവേദി വിദ്യാർത്ഥി ഹാദി ഹസ്സൻ ഏറ്റുവാങ്ങി. എം.പി.ടി.എ ചെയർപേഴ്സൺ ഷാഹിദ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീകുമാർ, SMC ചെയർമാൻ സി വി ബാലകൃഷ്ണൻ നായർ, പി ടി എ കമ്മറ്റിയംഗം നൗഫൽ മങ്ങാട് , ജബ്ബാർ മാസ്റ്റർ, ഉമ്മർ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.എൻ ആർ എ ട്രസ്റ്റ് അംഗങ്ങൾ അബ്ദുൽ മജീദ്, കെ എ മഹമൂദ്,പിടിഎ മെമ്പർ ഷമീർ ഇ.പി എന്നിവർ സംബന്ധിച്ചു.
എച്ച് എം ഇൻ ചാർജ് ഗ്രിജീഷ് മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഖമറുൽ ഇസ്ലാം മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
0 Comments