ബാലുശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ബാലുശേരിയിൽ ഉജ്ജ്വലമായ സ്വീകരണം നൽകി. കെ.എസ്.എഫ്.ഇ. ഓഫീസിന് മുമ്പിൽ പ്രത്യേകമായി സജ്ജമാക്കിയ പന്തലിലാണ് സ്വീകരണ പരിപാടി നടന്നത്.
ബാൻഡ് മേളയുടെ അകമ്പടിയോടെ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ നിന്ന് ആരംഭിച്ച ജാഥയെ സ്വീകരണ നഗരിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
പി. സുധാകരൻ അധ്യക്ഷനായിരുന്നു. എം.വി. ഗോവിന്ദൻ, മാത്യു കുന്നപ്പള്ളി, പി.എം. സുരേഷ് ബാബു, കാസിം ഇരിക്കൂർ, വടക്കോട് തോനച്ചൻ, മനയത്ത് ചന്ദ്രൻ, പി. സന്തോഷ് കുമാർ എം.പി., ബാബു ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.

0 Comments