പൂനൂർ: വിപുലീകരിച്ച കാന്തപുരം സലാമത്ത് നഗർ മഹല്ല് ജുമാ മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ല മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി പി.വി. അഹമ്മദ് കബീർ എളേറ്റിൽ സന്ദേശ പ്രഭാഷണം നടത്തി. വി.ടി. സൂരജ്, അഹമ്മദ് കുട്ടി ഉണ്ണികുളം, എൻ. അജിത് കുമാർ, അഭിജിത്ത് എകരൂൽ, കെ.കെ. നാസർ മാസ്റ്റർ എകരൂൽ, നാസർ മേപ്പാട്ട്, അബ്ബാസ് കാന്തപുരം എന്നിവർ പ്രസംഗിച്ചു. മയങ്ങിൽ അബ്ദുല്ലത്തീഫ് ഹാജി, ഖാലിദ് സഖാഫി, എ.പി. അബ്ദുൽ ഹമീദ് സഖാഫി, അബ്ദുൽ മജീദ് എ.പി. എന്നിവർ സംബന്ധിച്ചു.

0 Comments