Ticker

6/recent/ticker-posts

അങ്കണവാടി ഹെൽപ്പർക്ക് യാത്രയപ്പ് നൽകി

തലയാട് : 34 വർഷത്തെ സേവനത്തിനുശേഷം തലയാട് പടിക്കൽവയൽ അങ്കണവാടിയിൽ നിന്നും വിരമിക്കുന്ന ഹെൽപ്പർ ചിരുതക്കുട്ടിക്ക്  അങ്കണവാടി വെൽഫെയർ കമ്മിറ്റി യാത്രയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.കെ ബാബു സം​ഗമം ഉദ്ഘാടനം ചെയ്തു.  വാർഡ് മെംബർ ടി.കെ മുഹമ്മദലി അധ്യക്ഷനായി. ലീല, ഹസീന, സിന്ധു, ലത,പ്രേമ, ഷീബ, എ.കെ അഷ്റഫ്, രത്നാവതി എന്നിവർ സംസാരിച്ചു.



Post a Comment

0 Comments