താമരശ്ശേരി: പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നതിനായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരിയിൽ അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജി മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. സ്കൂളിന് 100 ശതമാനം വിജയം നേടിക്കൊടുത്ത മുഴുവൻ വിദ്യാർഥികൾക്കും ചടങ്ങിൽ മധുരം വിതരണം ചെയ്തു.
പി.ടി.എ പ്രസിഡന്റ് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ ഗഫൂർ എ.കെ, വാർഡ് മെമ്പർ ഹബീബുറഹ്‌മാൻ, ബിജു കെ.ആർ, ഷീന ടീച്ചർ, അനിൽകുമാർ, മദർ പി.ടി.എ പ്രസിഡന്റ് മുബഷിന, റസാഖ് മലോറം, മിനി വില്യം, സജില വി, റജ ഫാത്തിമ എന്നിവർ സംസാരിച്ചു.

0 Comments