Ticker

6/recent/ticker-posts

കൂട്ടാലിട കൂരാച്ചുണ്ട് റോഡിൽ കോളനി മുക്കിൽ ബൈക്ക്‌ താഴ്ചയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കായണ്ണ: കൂട്ടാലിട കൂരാച്ചുണ്ട് റോഡിൽ കോളനിമുക്കിൽ ബൈക്ക്‌ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോഴിക്കോട് എയർ പോട്ടിൽ താൽകാലിക ജീവനക്കാരനായ കൂരാച്ചുണ്ട് നരിനട സ്വദേശി കുഴിപ്പള്ളിൽ സിദ്ധാർത്ഥ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ജോലിക്കായി കോഴിക്കോട് എയർപോട്ടിലേക്ക് പോവും വഴിയാവാം അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ആളൊഴിഞ്ഞ ഭാഗമായതിനാൽ അപകടവിവരം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.  ഇന്ന് ഉച്ചയോടെയാണ്  താഴ്ചയിൽ അപകടത്തിൽപ്പെട്ട നിലയിൽ ബൈക്കും  മരിച്ച നിലയിൽ യുവാവിനെയും കണ്ടെത്തിയത്. വിവരമറിഞ്ഞ് കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

0 Comments