Ticker

6/recent/ticker-posts

അഭയകിരണം പദ്ധതി; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന 'അഭയകിരണം' പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടുകളില്ലാതെ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്ന ബന്ധുവിന് പദ്ധതിയിലൂടെ പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കും. അപേക്ഷകൾ ഡിസംബർ 15  വരെ ഓൺലൈനായി സമർപ്പിക്കാം. വിധവയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വനിത ശിശു വികസന വകുപ്പിന്റെ വെബ്സൈറ്റ് :  https://wcd.kerala.gov.in/schemes.php



Post a Comment

0 Comments